Kerala Thiruvananthapuram

സഹകരണ മേഖലയിലെ പ്രതിസന്ധി; ഡിസംബർ 29 ന് എൽ.ഡി.എഫ് മനുഷ്യച്ചങ്ങല നടത്തി പ്രതിഷേധിക്കാൻ തീരുമാനം.

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളോടുള്ള കേന്ദ്ര  സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കുമെന്ന് എൽ.ഡി.എഫ്.സംസ്ഥാന സമിതി തീരുമാനം.ഇതിന്റെ ആദ്യഘട്ടമെന്ന രീതിയിൽ സംസ്ഥാനത്ത് ആകമാനം മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിക്കാനും  തീരുമാനം.മനുഷ്യച്ചങ്ങലയുമായി സഹകരിക്കാനാഗ്രഹിക്കുന്ന എല്ലാവരെയും അണിചേര്‍ക്കും. ഇതിനു മുന്നോടിയായി ഈമാസം 20ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. 22ന് കാല്‍നട പ്രചാരണ ജാഥയും 27, 28 തീയതികളില്‍ ബൂത്തടിസ്ഥാനത്തില്‍ വീടു കയറിയുള്ള പ്രചാരണവും നടത്തും.കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റുപരിപാടികളിലായതിനാൽ മുഖ്യമന്ത്രി പങ്കെടുത്തില്ല.കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധിയും വിഷയമായി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല. മറ്റ് സര്‍ക്കാര്‍ ജീവനകാര്‍ക്ക് ശമ്പളം നല്‍കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ മാത്രം അത് നിഷേധിക്കാനാവില്ല പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് പരമാവധി നിയമനം നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *