Kerala

ബന്ധു നിയമന വിവാദം ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ അന്വേഷണം.

തിരുവനന്തപുരം:യുഡിഫ് കാലത്ത് ഉണ്ടായ ബന്ധുത്വ നിയമന വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്.ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് നടന്ന നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് ചൂണ്ടികാണിച് കേരളാ കോൺഗ്രസ് (സ്കറിയ തോമസ്) നേതാവായ എ എച് ഹഫീസ് നൽകിയ പരാതിയിമേൽ ആണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.ഇ പി ജയരാജന്റെ ബന്ധുത്വ നിയമന വിവാദം യുഡിഫ് ഏറ്റുപിടിച്ച സമയത്തായിരുന്നു കോൺഗ്രസിനെ വെട്ടിലാക്കിയ ഈ പരാതി വന്നത്.ചെന്നിത്തലയേയും ഉമ്മൻചാണ്ടിയെയും കൂടാതെ മുൻ മന്ത്രിമാരായിരുന്ന അനൂപ് ജേക്കബ്, കെ.എം മാണി, പി.കെ ജയലക്ഷ്മി കോവളം എം.എ.ല്‍എ എം. വിൻസൻറ്റ് എന്നിവരും പരാതിയിൽ ഉൾപെട്ടവരാണ്.പരാതിയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 6 ന് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *