Eranakulam Kerala

സോളാർ തട്ടിപ്പ് ;സരിതയ്‌ക്കും ബിജുവിനും 3 വർഷം തടവ്.

പെരുമ്പാവൂർ:സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞു.പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചപ്പോൾ കേസിൽ ഉൾപ്പെട്ട ശാലുമേനോൻനെ കോടതി വെറുതെവിട്ടു. പെരുമ്പാവൂരിലെ സജാദില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിന്റെ വിധിയാണ് പെരുമ്പാവൂർ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പ്രസ്താവിച്ചത്.കേസിൽ കൂട്ടുപ്രതികളായി ചേർക്കപ്പെട്ട കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെയും കോടതി വെറുതെ വിട്ടു. സോളാറുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ പരാതിയായിരുന്നു പെരുമ്പാവൂരിലേത്.

Leave a Reply

Your email address will not be published. Required fields are marked *