Kerala Thiruvananthapuram

സംസ്ഥാനത്ത് ഹരിത കേരളം പദ്ധതിക്ക് തുടക്കമായി.

തിരുവനന്തപുരം:സംസ്ഥാന സർക്കാറിന്‍റെ ഹരിതകേരളം പദ്ധതികൾക്ക് തുടക്കമായി. പിണറായി വിജയനാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത് തിരുവനന്തപുരം ജില്ലയിലെ  കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറക്കല്‍ ഏലായില്‍ വിത്തിറക്കിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, കൃഷി പരിപോഷണം എന്നീ ലക്ഷ്യങ്ങള്‍  മുൻനിർത്തിയാണ് സർക്കാർ ഹരിതകേരളം പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 15965 പ്രവൃത്തികള്‍ക്കാണ് ഇന്ന് തുടക്കമായത്.വരുംതലമുറക്കായി നാടിന്‍റെ ഭാവി മുന്നിൽ കണ്ടുളള പദ്ധതിയാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന ഹരിതകേരളം മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സര്‍ക്കാര്‍ മാത്രമല്ല എല്ലാവരും ഇതിനോട് ഒരുമിച്ച് നില്‍ക്കണം. ഗ്രാമങ്ങള്‍ ഹരിത ഗ്രാമങ്ങളാകണം. ക്യാമ്പസുകള്‍ ഹരിത ക്യാമ്പസാകണം. ഇത്തരത്തില്‍ എല്ലാ തലത്തിലും ഒരു പുതിയ സംസ്കാരം  രൂപപ്പെടുത്തി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നടി  വാരിയർ ഗായകൻ വിജയ് യേശുദാസ് എന്നിവരാനാണ് ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർമാർ.ഒട്ടുമിക്ക ജില്ലാ കേന്ദ്രങ്ങളിലും വാര്‍ഡുകളിലും ഹരിത കേരളം പദ്ധതിക്ക് ഇന്ന് തുടക്കംകുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *