Kerala Thiruvananthapuram

കോവളത്ത് വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം;ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം:കോവളത്ത് വിദേശ വനിതയെ ലൈംഗീകമായി പീഡിപ്പിച്ചു.ജപ്പാൻ സ്വദേശി ചിക്ക കയമ ആണ് പീഡനത്തിനിരയായത്.ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിനു പിന്നിൽ വിദേശികളാണോ എന്നും സംശയമുണ്ട്. യുവതിയുടെ നില ഗുരുതരമായതിനാൽ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചില്ല.വിദേശികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായ കോവളത്ത് ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *