Kerala

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തിൽ നാലുമരണം

തൃശ്ശൂർ: സംസ്ഥാനത്ത രണ്ടിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ  നാല് ജീവനുകൾ പൊലിഞ്ഞു.തൃശ്ശൂർ അമല ആശുപത്രിക്ക് സമീപം ഇന്നോവകാർ ബസ്‌സ്റ്റോപ്പിലേക്ക്  ഇടിച്ചുകയറിയുണ്ടായ  അപകടത്തിൽ  മൂന്നുപേർമരിച്ചു ബസ് കാത്തുനിൽക്കുകയായിരുന്ന അമലാനഗർ നെല്ലിപ്പറമ്പിൽ ഗംഗാധരൻ(67), കോതമംഗലം സ്വദേശി മിഷൽചാക്കോ, ഞെമനംകോട് സ്വദേശി ഹംസ (56) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ലിയോൺ(8) ജോഹാൻ (3) മെർലിൻ (56) അജിത് (28) അനീഷ് (30) നിജാസ് (29) എന്നിവരെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  രാവിലെ  6-30 ഓടെ ആയിരുന്നു സംഭവം ബസ്‌സ്റ്റോപ്പിന്റെ കൈവരി  തകർത്തുവന്ന ഇന്നോവ ആൾക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .

തിരുവനന്തപുരം പള്ളിപ്പുറത്ത്  ലോറി തോട്ടിലേക്കുമറിഞ്ഞുണ്ടായ  മറ്റൊരു അപകടത്തിൽ  ലോറി ഡ്രൈവർ വിൽസൺ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ച വിൽസൺ ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *