Kerala Politics

ബജറ്റ് മല എലിയെ പ്രസവിച്ചതു പോലെയെന്ന് വി.എം.സുധീരന്‍

kerala budget sudeeran comments

ന്യൂഡല്‍ഹി: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് മല എലിയെ പ്രസവിച്ചതു പോലെയെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. ആരോഗ്യവകുപ്പില്‍ ഒഴികെ പുതിയ സ്ഥാപനങ്ങളോ തസ്തികകളോ വേണ്ടെന്നുള്ള പ്രഖ്യാപനം സംസ്ഥാനത്തു തൊഴിലവസര നി രോധനം എന്ന നിലയിലേക്ക് എത്തിക്കുമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആ ദ്യ ബജറ്റ് വളരെ നിരാശാജനകമെ ന്നു മാത്രമല്ല, ജനദ്രോഹപരമെന്നും വേണം വിലയിരുത്താന്‍. 803 കോടിയോളം രൂപയുടെ വിഭവ സമാഹരണത്തിലേക്കു നീങ്ങുന്നു എന്നത് വിലക്കയറ്റത്തിന്‍റെ ആഘാതം വര്‍ധിപ്പിക്കാനെ വഴിവയ്ക്കൂ. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാന്‍ 12,000 കോടി രൂപയോളം സമാഹരിക്കുമെ ന്നു പറയുന്നുണ്ടെങ്കിലും വ്യക്തമായ ഒരു രൂപരേഖയില്ല. പ്രവാസികള്‍ക്കു വേണ്ടത്ര പരിഗണനയുണ്ടായിട്ടില്ല.

യുഡിഎഫ് സര്‍ക്കാരിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ആയുധമാക്കിയിരുന്ന പ്രചാരണമായി രുന്നു നിയമന നിരോധനം എന്നത്. അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചവര്‍ തന്നെ തൊഴിലവസര നിരോധനം ഏര്‍പ്പെടുത്തിയ അ വസ്ഥയാണ് വന്നിരിക്കുന്നതെന്നും വി.എം. സുധീരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *