Eranakulam Kerala

മുഖ്യമന്ത്രിയുടെ പേരിൽ യുവതിയുടെ കയ്യിൽനിന്നും പണം തട്ടിയ 7 അംഗ സംഘം പിടിയിൽ.

കൊച്ചി:മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു പണംതട്ടിയ 7 പേരെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടി.കറുകപ്പള്ളി സ്വദേശിയായ സാന്ദ്ര തോമസ് ആണ് പരാതിക്കാരി.സാന്ദ്ര തോമസും കറുകപ്പള്ളി സ്വദേശി കമാലുദ്ധീനും നടത്തിയ വസ്തുകച്ചവടത്തിന്റെ പേരിലാണ് പണം തട്ടിയെടുത്തത്.കമാലുദ്ധീൻ 1.25 കോടിക്ക് സാന്ദ്ര തോമസിന് ഭൂമി വിൽക്കാൻ കരാർ ഉണ്ടാക്കുകയും 50 ലക്ഷം ആദ്യ ഗഡുവായി നൽകുകയും ബാക്കിതുക ബാങ്ക്‌ലോൺ ലഭിച്ചതിനുശേഷം നൽകാം എന്നുമായിരുന്നു കരാർ.അതിൻ പ്രകാരം 50 ലക്ഷം കൈപ്പറ്റിയ കമാലുദ്ധീൻ ഡി.വൈ.എഫ്.ഐ  നേതാവടക്കം കൂട്ടാളികളുമായി സാന്ദ്ര തോമസിനെ സമീപിക്കുകയും ബാക്കി തുക ഉടൻ തന്നെ നല്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ഒപ്പം യുവതിയുടെ പേരിലുള്ള കെട്ടിടം കമാലുദ്ധീൻ എഴുതി വാങ്ങുകയും സാന്ദ്രയുടെ ജാഗോർ കാര് നിർബന്ധിച്ചു വില്പന നടത്തിയതായും പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയെ തുടർന്ന് എറണാകുളം സ്വദേശികളായ നിയാസ്, കമാലുദ്ദീന്‍, അജയന്‍, ഫൈസല്‍, വിന്‍സെന്റ്, സിദ്ധിഖ്, തൃപ്രയാര്‍ ജോഷി എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *