Kerala

അമിയൂറിനുവേണ്ടിയും ബി എ ആളൂര്‍ ഹാജരാകും.

കൊച്ചി:കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഡ്വ ബി എ ആളൂര്‍ ജിഷ വധക്കേസിലെ പ്രതി അമിയൂര്‍ ഇസ്ലാമിന് വേണ്ടിയും കോടതിയിൽ ഹാജരാകും.ഇക്കാര്യം ഉന്നയിച് അമിയൂർ നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചു.സൗമ്യവധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ ആളൂർ ഹൈക്കോടതി ഗോവിന്ദച്ചാമിക്ക്   വിധിച്ചിരുന്ന വധശിക്ഷ ജീവപര്യന്തമായി കുറക്കാൻ കാരണമായി. ആളൂർ ആമിയൂരിന്റെ കേസ് ഏറ്റെടുത്തതോടെ ജിഷ വധക്കേസിലും നീതി ലഭിക്കില്ലെന്നാണ് പറയപ്പെടുന്നത്.കഴിഞ്ഞ ഏപ്രിൽ-28 നാണ് നിയമവിദ്യാർത്ഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അതിക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *