Kannur Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്;മുൻമന്ത്രി കെ.സി.ജോസഫിനെതിരെ വിജിലൻസ് അന്വേഷണം.

തലശ്ശേരി:അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട്  മുൻ മന്ത്രിയും നിലവിലെ ഇരട്ടി നിയോജക മണ്ഡലത്തിലെ എം.ൽ.എ യും ആയ കെ.സി ജോസഫിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.കെ.സി ജോസഫിന്‍റെയും കുടുംബത്തിന്‍റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഉത്തരവ്.ഇരിട്ടി സ്വദേശിയായ കെ.എ ഷാജി നല്‍കിയ പരാതിയിലാണ് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.കെ.സി ജോസഫ്, അദ്ദേഹത്തിന്‍റെ ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. കെ.സി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന്‍ അശോക് ജോസഫിന്‍റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നു. ഇതിന്‍റെ സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *