Kerala

നോട്ടുകൾ അസാധുവാക്കിയ പശ്ചാത്തലത്തിൽ ലോട്ടറി നറുക്കെടുപ്പ് മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി.

തിരുവനതപുരം: 1000 രൂപയുടെയും 500 രൂപയുടെയും ഉപയോഗം കേന്ദ്ര സർക്കാർ അസാധു ആക്കിയതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നു നറുക്കെടുക്കേണ്ട ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റി വച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.ഇന്നലെ വിറ്റഴിച്ച ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കുമെന്നും ഇനി വരുന്ന 2 ദിവസങ്ങളിലെ നറുക്കെടുപ്പാണ് മാറ്റിവച്ചിരിക്കുന്നത് എന്നും ധനമന്ത്രി വ്യക്തമാക്കി.ജനങ്ങളിൽ നിന്നും നിയമപരമല്ലാത്ത പണം സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം നടപടിയെന്നും കെ.എസ.എഫ്.ഇ. ചിട്ടിയുടെ നറുക്കെടുപ്പും മാറ്റിവച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *