Kerala Thiruvananthapuram

നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാചയമാണെന്ന് പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം:1000 500 രൂപ കറൻസികൾ കേന്ദ്ര സർക്കാർ അസാധുവാക്കിയപ്പോൾ പ്രതിസന്ധിയെ വേണ്ടവിധത്തിൽ നേരിടാൻ സംസ്ഥാന സർക്കാരിനും ധനകാര്യ വകുപ്പിനും സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.നോട്ട് പ്രതിസന്ധി മൂലം ഉണ്ടായേക്കുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കാണുന്നതിലും സർക്കാർ പരാജയപെട്ടു.തമിഴ്നാട്ടിലെയും ആന്ധ്രായിലെയും മന്ത്രിമാർ ശമ്പളവിതരണത്തിൽ ഉൾപ്പെടെ സംഭവിക്കാനിടയുള്ള  പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് റിസേർവ് ബാങ്കിനോട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു എന്നും എന്നാൽ കേരളത്തിലെ ധനകാര്യ മന്ത്രിക്ക്  റോഡ് ഷോ നടത്തുന്നതിലാണ് താൽപര്യമെന്നും  ചെന്നിത്തല ആരോപിച്ചു.സംസ്ഥാനത്തെ റേഷൻ വിതരണം നിലച്ചതിനെയും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *