Kerala

ആനക്കൊമ്പ് കേസ്; മോഹൻലാൽ അഴിയെണ്ണുമോ?

മൂവാറ്റുപുഴ:ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശംവച്ച കേസിൽ മോഹൻലാലിനെതിരെ ത്വരിതന്വേഷണത്തിനു വിജിലൻസ് ശുപാര്ശ. 2011 ൽ  ആദായനികുതിവകുപ്പ് കൊച്ചിയിലെ മോഹൻലാലിൻറെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലൈസൻസ് ഇല്ലാത്ത 4 ആനക്കൊമ്പുകൾ കണ്ടെടുത്തത്.അന്ന് വനമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് മോഹൻലാലിന്‌ കൈമാറിയവരെയും  അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന്  കോടതി അറിയിച്ചു.അന്വേഷണം പൂർത്തിയാക്കി ഡിസംബർ 16 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിജിലൻസ് കോടതി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *