Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച എൽ.ഡി.എഫ് ഹർത്താൽ.

തിരുവനന്തപുരം:നോട്ട്,സഹകരണ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രധിഷേദിച്ചു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.നോട്ടു പിൻവലിച്ചതിനെ മറവിൽ സംസ്ഥാനത്തെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ തകർക്കുവാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഹർത്താൽ.കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു,ഇതിനെ തുടർന്നാണ് സംസ്ഥാനത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *