Kerala Thiruvananthapuram

ധനകാര്യവകുപ്പിനെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

തിരുവനന്തപുരം:ധനകാര്യ വകുപ്പ് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്ന് വിജിലൻസ് എ.ഡി.ജി.പി ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും അയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്.താൻ പ്രവര്‍ത്തിച്ച വകുപ്പിലെ ഫയലുകള്‍ പ്രതികാരബുദ്ധിയോടെ പരിശോധിക്കുകയാണെന്നും തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും കത്തിൽ പറഞ്ഞിരിക്കുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആക്ഷേപങ്ങൾ ഏറെ ഉയർന്ന പൊതുമരാമത്ത്, വിദ്യാഭ്യാസവകുപ്പ്, ഗതാഗതം, മൈനിങ് ആൻഡ് ജിയോളജി, ലോട്ടറി, വ്യവസായം, ആരോഗ്യം, വാണിജ്യ നികുതി വിഭാഗം തുടങ്ങിയ വകുപ്പുകളിലെ ഫയലുകള്‍ ഒന്നും പരിശോധിക്കാതെ താൻ കൈകാര്യം ചെയ്ത വകുപ്പുകളിലെ ഫയലുകളെ മാത്രം പരിശോധിക്കുന്നത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ജേക്കബ് തോമസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *