Kerala

കേന്ദ്ര സർക്കാരിനെതിരെ സി.പി.എം നടത്തുന്ന മനുഷ്യച്ചങ്ങല ഇന്ന്.

തിരുവനന്തപുരം:നോട്ട് നിരോധനവും സഹകരണ മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിലും പ്രതിഷേധിച്ച് സി.പി.എം ഇന്റെ നേതൃത്വത്തിൽ കേരളം മുഴുവൻ ഇന്ന് മനുഷ്യ ചങ്ങല നടത്തും.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയ പാതയോരത് ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് മനുഷ്യ ചങ്ങല നടത്തുക.രാജ്‌ഭവനു മുന്നിൽ  വച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍, വി. ശശി, അഡ്വ. എന്‍. രാജന്‍, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ മനുഷ്യ ചങ്ങലയിലെ കണ്ണികളായി അണിചേരും.സി.പി.എം നെ അനുകൂലിക്കുന്ന വിവിധ പാർട്ടി പ്രതിനിധികളും ഓരോ സ്ഥാലങ്ങളില്നിന്നായി മനുഷ്യ ചങ്ങലയിൽ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *