Kannur Kerala

മാധ്യമങ്ങൾ തന്നെ കഠാര കൊണ്ട് കുത്തി എന്ന് ഇ.പി.ജയരാജൻ

കണ്ണൂർ:മാധ്യമങ്ങൾ തന്നെ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് ഇ.പി ജയരാജൻ എം.എൽ.എ.ഇനി മാധ്യമവേട്ടക്ക് ഇരയാകാനില്ലെന്നും ആരൊെക്കയോ തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നുണ്ട്. അത് ആരാണെന്ന് അന്വേഷിക്കണമെന്നും ഇ.പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.കണ്ണൂർ മൈത്രി വയോജന കേന്ദ്രം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്നു വിട്ടു നിന്ന ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.മാധ്യമ പ്രവർത്തകർ ചോദിച്ച മറ്റു ചോദ്യങ്ങൾക്ക് ജയരാജൻ ഉത്തരം നൽകിയതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *