Kerala

മണി രാജിവെക്കേണ്ടെന്ന് സി.പി.എം

ന്യൂഡല്‍ഹി:മന്ത്രി എം.എം.മണി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം.അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടത് കൊണ്ട് മന്ത്രി എം എം മണി രാജി വയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം . വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി വ്യക്തമാക്കി.വിഷയത്തിൽ മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കിട്ടിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വവും അറിയിച്ചു.മണിയുടെ വിടുതൽ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് അയച്ചത്.ക്രിമിനൽ കേസിൽ പ്രതിയായ ഒരാളെ മന്ത്രി സ്ഥാനത് തുടരാൻ അനുവദിക്കരുത് എന്നായിരുന്നു വി.എസ് കത്തിൽ ആവശ്യപ്പെട്ടത്.അഞ്ചേരി ബേബി വധക്കേസിൽ എം.എം.മണി സമർപ്പിച്ച വിടുതൽ ഹർജിയാണ് കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *