Entertainment Kerala

ചലച്ചിത്രതാരം ജഗന്നാഥവർമ അന്തരിച്ചു.

കൊച്ചി:മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു.77 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.1978 ൽ മാറ്റൊലി എന്ന ചിത്രത്തിൽ കൂടിയാണ് ജഗന്നാഥ വർമ്മ മലയാള സിനിമയിലേക്ക് കടന്നുവന്നത്.അഭിനയ രംഗത്തെ 35  വർഷങ്ങൾകൊണ്ട് വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ഉൾപ്പെടെ 108 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മാറ്റൊലി,നക്ഷത്രങ്ങളെ സാക്ഷി,അന്തപുരം,ശ്രീകൃഷ്ണപ്പരുന്ത്,ന്യൂഡൽഹി,ആറാംതമ്പുരാൻ,ലേലം, എന്നീ ചിത്രങ്ങളിലെ അഭിനയം മികച്ചുനിൽക്കുന്നവയിൽ ചിലതാണ്.സിനിമയ്ക്ക് പുറത്ത് കഥകളിയായിരുന്നു ജഗന്നാഥ വർമ്മയുടെ എല്ലാം.കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു.സംസ്കാര ചടങ്ങുകൾ ഇന്ന് തന്നെ നടക്കുമെന്നാണ് വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *