Kerala Malappuram

മലപ്പുറത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തി.

മലപ്പുറം:മലപ്പുറം ജില്ലയിലെ ചെമ്മാട് കൊടിഞ്ഞിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി . കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്‌ണൻ നായരുടെ മകൻ ഫൈസൽ എന്ന അന്തകുമാർ (30) ആണ് ഫാറൂഖ് നഗർ അങ്ങാടിയിൽ വെട്ടിക്കൊന്നത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫൈസലിന്‍റെ മുഖത്തും ശരീരത്തും നിരവധി വെട്ടുകളേറ്റിട്ടുണ്ട്.

രാവിലെ 4.30ന്  ഭാര്യാപിതാവിനെയും മാതാവിനെയും കൂട്ടിക്കൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഫൈസൽ. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ ആറു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. ഞായറാഴ്ച തിരിച്ചു പോകാനിരിക്കെയാണ് ദാരുണമായ സംഭവം.ഒരു വർഷം മുമ്പാണ് റിയാദിൽവെച്ച് അനിൽകുമാറും കുടുംബവും ഇസ്‌ ലാം മതം സ്വീകരിച്ചത്.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മലപ്പുറം എസ്.പിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

 

Leave a Reply

Your email address will not be published. Required fields are marked *