Kasargod Kerala

കാസർഗോഡ് ദേശീയപാതയിൽ വാഹനാപകടം;നാലുപേർ മരിച്ചു.

കാസർഗോഡ്:കാസർഗോഡ് മംഗലപാടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് സംഭവം.തൃശ്ശൂരിൽനിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന കണ്ടൈനർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ സഞ്ചരിച്ചവരാണ് മരിച്ചതിൽ നാല് പേരും.തൃശ്ശൂർ ചേലക്കര സ്വദേശികളായ രാമനാരായണൻ,ഇദ്ദേഹത്തിന്റെ ഭാര്യ വത്സല,മകൻ രഞ്ജിത്ത്,രഞ്ജിത്തിന്റെ സുഹൃത്ത് നിധിൻ എന്നിവരാണ് മരിച്ചത്.സഹോദരിയുടെ വിവാഹത്തിന് നാട്ടിലെത്തിയ രഞ്ജിത്തിനെ മംഗലാപുരത്ത് രഞ്ജിത്ത് പഠിക്കുന്ന കോളജിലേക്ക്  തിരികെ കൊണ്ടുവിടാൻ പോകവെ ആണ് അപകടം ഉണ്ടായത്.അപകട സ്ഥലത്തുവച്ചുതന്നെ നാലുപേരും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *