Kerala Trissur

വടക്കാഞ്ചേരി പീഡനക്കേസിന് തെളിവ് ഇല്ലെന്ന് പോലീസ് .

തൃശ്ശൂർ:വടക്കാഞ്ചേരിയിൽ സി.പി.എം.നേതാവും കൗൺസിലറുമായ ജയന്തൻ പ്രതിയായ പീഡനകേസിൽ വ്യക്തമായ തെളിവുകൾ ഇല്ലെന്ന് പോലീസ്.പരാതിക്കാരിയുടെ മൊഴി മാത്രം നോക്കി കേസ് മുൻപോട്ടു കൊടുപോകാനാകില്ലെന്നും പീഡനം നടന്ന സ്ഥലമോ ശാസ്ത്രീയമായ തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു.അതുകൊണ്ട് തന്നെ പരാതിക്കാരിയുടെ മൊഴി മാത്രം നോക്കി പ്രതികൾക്ക് എതിരെ നടപടിയുണ്ടാവില്ല.ആരോപണം ഉന്നയിച്ചു 20 ലേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും തെളിവുകൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് പ്രതിയെ  അറസ്റ്റ്  ചെയ്യണ്ടതില്ലെന്നു തീരുമാനിച്ചത്.സംഭവം നടന്നിട്ട് 2 വർഷത്തിലേറെ കഴിഞ്ഞതിനാലും ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലും കോടതിയിൽ പ്രതിക്ക് രക്ഷപെടൽ എളുപ്പമാക്കും എന്നതിനാലാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്യുവാൻ പോലും വിളിക്കാത്തത്.

നടി ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക് കുറിപ്പിലൂടെ പുറത്തുവന്ന പീഡന വിവരം പിന്നീട് പീഡനത്തിന് ഇരയായ പെൺകുട്ടിയും ഭർത്താവും ചേർന്ന് മാധ്യമ സമ്മേളനത്തിൽ തുറന്നു പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *