Kerala

കേരളത്തെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശുപാർശ.

കോട്ടയം:തുടർച്ചയായി കാലാവര്ഷത്തിലുണ്ടായ കുറവുമൂലം കേരളത്തെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു.കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് 14 ജില്ലകളെയും വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ നടപടി എടുത്തത്.ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി മിക്കവാറും തിങ്കളാഴ്ച തന്നെ നടത്തും.വിവിധതലങ്ങളില്‍നിന്ന് ലഭിച്ച 26 റിപ്പോര്‍ട്ടുകളുടെയും ദുരന്തനിവാരണ സമിതിയുടെ ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നാലു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ വരര്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി കാലവര്‍ഷം സംസ്ഥാനത്തെ ചതിച്ച സാഹചര്യത്തില്‍ കെടുതിയുടെ ഭീകരത മുന്നില്‍ കണ്ടാണ് സംസ്ഥാനത്തെ കൊടുംവരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിക്കേണ്ടി വരുന്നതെന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *