Kerala

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം പ്രഭാവർമ്മയ്ക്ക്.

തിരുവനന്തപുരം:ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന് കവി പ്രഭാവർമയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം.ഭഗവാൻ കൃഷ്ണന്‍റെ മനോവിഷങ്ങളും അസ്വസ്ഥതകളുമാണ് ശ്യമാമാധവത്തിന്‍റെ ഇതിവൃത്തമായിട്ടുള്ള കൃതിയിൽ 15 അദ്ധ്യായങ്ങളാണ് ഉള്ളത്.സൗപർണിക, അർക്കപൂർണിമ, ആർദ്രം, അവിചാരിതം എന്നിവയാണ് മുഖ്യ കവിതാസമാഹാരങ്ങൾ. ഇതിന് പുറമേ വിമർശങ്ങളും ഉപന്യാസങ്ങളും മാധ്യമ പഠനങ്ങളും യാത്രാവിവരണവും എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരുന്ന പ്രഭാവർമ നേരത്തേ ദേശാഭിമാനി പത്രത്തിന്‍റെ റസിഡന്‍റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐയുടെ ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *