Kerala Trissur

തെരുവുനായ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥി കിണറിൽ വീണു മരിച്ചു.

തൃശൂർ: തെരുവ് നായയെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കിണറിൽ വീണുമരിച്ചു.എരുമപ്പെട്ടിയിൽ ആണ് സംഭവം . കടങ്ങോട് തെക്കമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകൾ ഗ്രീഷ്മ (18) ആണ് മരിച്ചത്. ആക്രമിക്കാൻ എത്തിയ തെരുവുനായ കൂട്ടത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ കിണറ്റിൽ വീണതാണെന്ന് പറയുന്നു. ഗുരുവായൂർ ആര്യഭട്ട കോളജിൽ ബിരുദ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. രാവിലെ പാൽ വാങ്ങാൻ പോയപ്പോൾ തെരുവുനായ്ക്കൾ ഓടിയടുക്കുന്നതു കണ്ട് അടുത്ത വീട്ടിലെ പറമ്പിലേക്ക് ഓടിയ ഗ്രീഷ്മ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്. കുന്നംകുളത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *