Sports

ഫ്രാൻസ് – പോർച്ചുഗൽ ഫൈനൽ

france portugal final

പാരീസ്: യൂറോ കപ്പ് ഫുട്ബോള്‍ കിരീട പോരാട്ടം പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മില്‍. ഇന്ത്യന്‍ സമയം ഞായര്‍ അര്‍ധരാത്രി 12.30നാണ് യൂറോപ്പിന്‍റെ രാജാക്കന്മാരെ നിശ്ചയിക്കുന്ന പോരാട്ടം. രണ്ട് ഏഴാം നമ്പര്‍ സൂപ്പര്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍ കൂടിയാണ് യൂറോ ഫൈനല്‍ എന്നു വിശേഷിപ്പിക്കാം, പറങ്കിപ്പടയുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലെസ് ബ്ലൂസിന്‍റെ അന്‍റോണിയെ ഗ്രീസ്മാന്‍റെയും.

യൂറോ കപ്പില്‍ ഏറ്റവും അധികം ഗോള്‍ അടിച്ച താരമെന്ന റിക്കാര്‍ഡിനൊപ്പമാണ് (ഒമ്പതു ഗോളുമായി ഫ്രാന്‍സിന്‍റെ മിഷേല്‍ പ്ലാറ്റീനിക്കൊപ്പം) നിലവില്‍ റൊണാള്‍ഡോ. ഫൈനലില്‍ ഗോള്‍ നേടിയാല്‍ റിക്കാര്‍ഡ് സ്വന്തം പേരിലേക്കുമാത്രമായി മാറ്റാം. എന്നാല്‍, ഈ യൂറോ കപ്പില്‍ ഏറ്റവും അധികം ഗോള്‍ അടിച്ച ക്രെഡിറ്റിനായി ഗ്രീസ്മാന്‍ ഒറ്റയ്ക്കു മുന്നേറുകയാണ്. സെമി ഫൈനലില്‍ ജര്‍മനിയെ തകര്‍ത്ത ഇരട്ട ഗോളുള്‍പ്പെടെ ഗ്രീസ്മാന്‍റെ ബൂട്ടില്‍നിന്ന് ആറു തവണ പന്ത് എതിര്‍വലയില്‍ നൃത്തം വച്ചിട്ടുണ്ട്. സെമിയില്‍ വെയ്ല്‍സിനെതിരേ പോര്‍ച്ചുഗലിന്‍റെ വിജയം കുറിച്ച സൂപ്പര്‍ ഹെഡര്‍ ഉള്‍പ്പെടെ റൊണാള്‍ഡോ ഇതുവരെ മൂന്നു ഗോളുകള്‍ നേടിയിട്ടുണ്ട്.

ചരിത്രം ഫ്രഞ്ച് പടയ്ക്കൊപ്പം

ചരിത്രം പരിശോധിച്ചാല്‍ ഫ്രാന്‍സിനെതിരേ പോര്‍ച്ചുഗല്‍ ഇതുവരെ വിജയിച്ചത് അഞ്ച് മത്സരങ്ങളില്‍ മാത്രം. ഫ്രാന്‍സ് 18 മത്സരങ്ങളില്‍ ജയം നേടിയപ്പോള്‍ ഒരെണ്ണം സമനിലയില്‍ (1-1) പിരിഞ്ഞു. ആ ചരിത്ര സമനില 1928 ഏപ്രിലിലായിരുന്നു. പോര്‍ച്ചുഗല്‍ ജയിച്ചത് രാജ്യാന്തര സൗഹൃദ മത്സരങ്ങളില്‍ മാത്രമാണ്. രണ്ടു തവണ യൂറോ കപ്പിലും (1984, 2000) ഒരു തവണ ലോകകപ്പിലും (2006) ഇരു ടീമുകളും നേര്‍ക്കുനേര്‍വന്നതില്‍ ജയം ഫ്രഞ്ച് പടയ്ക്കൊപ്പമായിരുന്നു. അതില്‍ 1984ലും 2000ലും ഫ്രാന്‍സ് യൂറോ കപ്പ് സ്വന്തമാക്കി.

അവസാനം ഏറ്റുമുട്ടിയ 10 മത്സരങ്ങളിലും പറങ്കികളെ ലെസ് ബ്ലൂസ് കീഴടക്കി. ഫ്രാന്‍സിനെതിരേ പോര്‍ച്ചുഗല്‍ അവസാനമായി ജയിച്ചത് 1975 ഏപ്രില്‍ 26നു നടന്ന സൗഹൃദ പോരാട്ടത്തിലാണ്. അന്ന് 2-0നായിരുന്നു പറങ്കികളുടെ ജയം. അതിനു തൊട്ടുമുമ്പ് നടന്ന സൗഹൃദത്തിലും (1973 മാര്‍ച്ച് മൂന്ന്) പോര്‍ച്ചുഗല്‍ ജയിച്ചു. തുടര്‍ന്നിങ്ങോട്ടുണ്ടായ നാണക്കേടിനു പകരം വീട്ടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.

ആതിഥേയ ഫ്രാന്‍സ് څവേറെ ലെവലാണ്چ

ലോകകപ്പ് ആകട്ടെ യൂറോ കപ്പ് ആകട്ടെ ആതിഥേയരായാല്‍ ഫ്രാന്‍സിന്‍റെ കളി ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ വേറെ ലെവലാണ്. ലോകചാമ്പ്യന്മാരെ സെമിയില്‍ കീഴടക്കി ഫൈനലില്‍ എത്തിനില്‍ക്കുമ്പോള്‍ അടിവരയിടുന്നതും ഈ വേറെ ലെവല്‍ കളി തന്നെ. സ്വന്തം നാട്ടില്‍ ഹാട്രിക് കിരീടം എന്ന ചരിത്ര നേട്ടത്തിനായാണ് ഫ്രഞ്ച്പട ഞായറാഴ്ച പോര്‍ച്ചുഗലിനെതിരേ ഇറങ്ങുക. ഫ്രാന്‍സ് അവസാനമായി ആതിഥേയത്വം വഹിച്ച രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും കിരീടം സ്വന്തമാക്കിയിരുന്നു, 1984ല്‍ യൂറോ കപ്പും 1998ല്‍ ലോകകപ്പും. പറങ്കികളെ കീഴടക്കി ആതിഥേയരായുള്ള ഹാട്രിക് കിരീടമാണ് ഫ്രാന്‍സിന്‍റെ ലക്ഷ്യം.

1938 ലോകകപ്പാണ് ഫ്രാന്‍സ് ആദ്യമായി ആതിഥേയത്വമരുളുന്നത്. അന്ന് ക്വാര്‍ട്ടറില്‍ കടന്നു. പിന്നീട് ലോകകപ്പിന് ഫ്രാന്‍സ് വേദിയായത് 1998ല്‍. സിനദീന്‍ സിദാനെ മുന്‍നിര്‍ത്തി പോരാടിയ ഫ്രഞ്ച് പട കിരീടത്തില്‍ മുത്തമിട്ടു. ഇപ്പോള്‍ ഫ്രാന്‍സിന്‍റെ പരിശീലകനായ ദിദിയെ ദേഷാംപായിരുന്നു അന്ന് ടീമിന്‍റെ നായകന്‍ എന്നതും ശ്രദ്ധേയം.

2003ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന് വേദിയൊരുക്കിയപ്പോഴും കിരീടം വേറൊരു ടീമിനും ഫ്രാന്‍സ് വിട്ടു നല്കിയില്ല.

1960ലാണ് ഫ്രാന്‍സ് ആദ്യമായി യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് നാലാം സ്ഥാനം നേടി. തുടര്‍ന്ന് 1984ല്‍ ആതിഥേയരായപ്പോള്‍ കിരീടം ചുണ്ടോടടുപ്പിച്ചു. 2016 ആയപ്പോള്‍ ഫൈനലില്‍ എത്തിനില്‍ക്കുന്നു. ടലല ാീൃല മേ: വുേേ://ംംം.റലലുശസമ.രീാ/ചലംബെഇമേ2ബൗയെ.മുഃെ?രമരേീറല=ഇഅഠ6&ിലംരെീറല=406057വെേമവെ.ാഋ്മേീങ4.റുൗള

Leave a Reply

Your email address will not be published. Required fields are marked *