Sports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു;ഹർദിക് പാണ്ഡ്യ ടീമിൽ.

മുംബൈ:ഈ മാസം 9 മുതൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചിരിക്കുന്നത്.വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ,ലോകേഷ് രാഹുൽ ഭുവനേശ്വർ കുമാർ എന്നിവരെ പരിക്കുമൂലം ഒഴിവാക്കിയപ്പോൾ ഹർദിക് പാണ്ട്യ,ഗൗതം ഗംഭീർ എന്നിവർ ടീമിൽ വന്നു ചേർന്നു.പാണ്ട്യയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗൗതം ഗംഭീർ ടീമിൽ തിരിച്ചെത്തുന്നത്.അജിന്‍ക്യാ രഹാനെ,പൂജാര,ജയന്ത് യാദവ്,അമിത് മിശ്ര,അശ്വിൻ,ഇഷാന്ത് ശർമ്മ,രവീന്ദ്ര ജഡേജ,സാഹ,കരുൺ നായർ,മുരളി വിജയ്,ഉമേഷ് യാദവ്,മുഹമ്മദ് ഷാമി,എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റുള്ളവർ.ഈ മാസം ഒമ്പതിന് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *