Sports

ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്

ഇൻഡോർ: ഇന്ത്യ-ന്യൂസീലൻഡ്  മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക്  മികച്ച തുടക്കം. ഉച്ചയ്ക്ക്  ശേഷം കളി ആരംഭിച്ച ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുത്തിട്ടുണ്ട് അർധസെഞ്ചുറി നേടിയ കോഹ്‌ലിയും 42 റൺസ് എടുത്ത  രഹാനെയും ആണ് ക്രീസിൽ. 10റൺസ് എടുത്ത  മുരളി വിജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത് നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഗൗതം ഗംഭീറിനും  പിടിച്ചുനിൽക്കാൻ ആയില്ല .പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ഇന്ത്യൻ മണ്ണിൽ ഹാട്രിക്ക് വിജയം മോഹിച്ചാണ് ഇറങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *