Sports

പകരക്കാരനായി ഇറങ്ങി മെസ്സി ഹാട്ട്രിക്ക് നേടി

messi scores hattick

പകരക്കാരനായിറങ്ങിയ ലയണല്‍ മെസിയുടെ ഹാട്രിക് ഗോളിന്‍റെ ബലത്തില്‍ അര്‍ജന്‍റീന പാനമയെ തകര്‍ത്തുവിട്ടു. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ പാനമയെ പരാജയപ്പെടുത്തിയതോടെ അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. മെസി ഹാട്രിക്കുമായി കളം നിറഞ്ഞപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡി, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി.

ഏഴാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ നേടിയത്. എയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ നിന്നായിരുന്നു ഒട്ടമെന്‍ഡിയുടെ ഗോള്‍. ഇതോടെ ഉണര്‍ന്ന കളിച്ച പാനമ മികച്ച മുന്നേറ്റങ്ങളുമായി ഗോള്‍മുഖം ആക്രമിച്ചതോടെ അര്‍ജന്‍റീന പ്രതിരോധത്തിലായി. ഇതിനിടെ ഗെയ്റ്റനെ ഫൗള്‍ ചെയ്ത അനിബല്‍ ഗോദോ ചുവപ്പ് കാര്‍ഡ് കിട്ടി മടങ്ങിയതോടെ പാനമ പത്തുപേരായി ചുരുങ്ങി.

രണ്ടാം പകുതിയില്‍ പകരക്കാരനായി മെസി എത്തിയതോടെ അര്‍ജന്‍റീന ഉയര്‍ത്തെഴുന്നേറ്റു. 68-ാം മിനിറ്റില്‍ മെസി ആദ്യ ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങി ഏഴാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. പിന്നാലെ 78,87 മിനിറ്റുകളിലും മെസി ബോള്‍ വലയിലെത്തിച്ചതോടെ പാനമ തകര്‍ന്നടിഞ്ഞു. 90മിനിറ്റില്‍ അഗ്യൂറോ കൂടി വലകുലുക്കിയതോടെ അര്‍ജന്‍റീനയുടെ ജയം ഗംഭീരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *