Sports

മുംബൈ ടെസ്റ്റിലും ജയം;പരമ്പര ഇന്ത്യ നേടി.

മുംബൈ:ഇന്ഗ്ലണ്ടിനെതിരായി മുംബയിൽ നടന്ന നാലാം ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം.വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.ആകെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ മുംബൈയിൽ നേടിയ വിജയത്തോടുകൂടി 3-0 ത്തിന് ഇന്ത്യ മുൻപിലെത്തി.ക്യപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഡബിൾ സെഞ്ചുറിയുടെയും അശ്വിന്റെ മികവാർന്ന ബൗളിംഗ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.രണ്ട് ഇന്നിങ്‌സുകളിലായി 12 വിക്കറ്റുകളാണ്‌ അശ്വിൻ നേടിയത്.കോഹ്‌ലിയുടെ നേതൃത്വത്തിൽ തുടർച്ചയായ നാലാംപരമ്പരയാണ്  ഇന്ത്യ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *